Enemy of Lion 1 | Story of Lion Killer Jules Gerard
പത്തൊമ്പതാം നൂറ്റാണ്ടിൽ കുറച്ച് കച്ചവടവും, അതിനോട് ചേർന്നു അല്ലറ ചില്ലറ വേട്ടയും, മൃഗത്തോൽ വ്യാപാരവും ഒക്കെ ലക്ഷ്യമിട്ട് ഒരു ഫ്രഞ്ചുകാരൻ ഉത്തരഫ്രിക്കയിൽ എത്തിച്ചേർന്നു. അയാൾ ആഫ്രിക്കയിലെ ഫ്രഞ്ച് ആർമിയിലെ ഒരു ഉദ്യോഗസ്ഥനുംകൂടി ആയിരുന്നു . അവിടെയുള്ള അറബ് നാടോടി വർഗ്ഗക്കാരുടെ ഇടയിലായിരുന്നു അയാൾ കൂടുതൽ കാലവും ചിലവഴിച്ചത്. ഉന്നം തെറ്റാതെ വെടിവയ്ക്കാനുള്ള കഴിവും, അസാമാന്യ ധൈര്യവുമായിരുന്നു ആ പട്ടാളക്കാരന്റെ മുടക്ക് മുതൽ. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ അറബ് വംശജരുടെ ഇടയിൽ നല്ല ഒരു പേര് സമ്പാദിക്കുവാൻ അയാൾക്ക്സാധിച്ചു. പരസ്പരം പോരടിക്കുന്ന ആഫ്രിക്കയിലെ വിവിധ ഗോത്രങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുവാനും, അവരുമായി കച്ചവടം നടത്തുവാനും അയാൾക്ക് വലിയ പ്രയാസമൊന്നും ഉണ്ടായില്ല. എന്നാൽ ധീരന്മാരായ ആ വർഗ്ഗക്കാർക്ക് പോലും കീഴ്പ്പെടുത്താനാവാത്ത ഒരു കൂട്ടംജീവികൾ അക്കാലങ്ങളിൽ ഉത്തരാഫ്രിക്കയിലെ കാടുകളിലും, മലമടക്കുകളിലും അലഞ്ഞു തിരിയുന്നുണ്ടായിരുന്നു. തന്റെ യാത്രകൾക്കിടയിൽ ആ ജീവികളുടെ ഭീതിജനിപ്പിക്കുന്ന അലർച്ചകൾ മാത്രമാണ് ആ ഫ്രഞ്ച്കാരൻ കേട്ടിരുന്നത്. എന്നാൽ ക്രമേണ തന്റെയും, ആ ജീവിയുടെയും ജീവിതം ഏതാണ്ട് ഒരേ വഴിയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്നും, അതൊരിക്കൽ കൂട്ടിമുട്ടുമെന്നും അയാൾ ഒരിക്കൽപോലും കരുതിയിരുന്നില്ല . ആ ഫ്രഞ്ചുകാരൻ നേരിട്ട ഭീകരജീവികളിൽ ഒരെണ്ണം പോലും ഇന്ന് വന്യതയിൽ ജീവനോടെ ബാക്കിയില്ല എന്നതാണ് യാഥാർഥ്യം. വിരലിലെണ്ണാവുന്നത്ര ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. That animal was the great Atlas Lion.